ഹൂതികളെ ഉന്മൂലനം ചെയ്യും : ട്രംപ്

Donald Trump
Donald Trump

സ​ൻ​ആ: യ​മ​ൻ ആ​സ്ഥാ​ന​മാ​യ ഹൂ​തി വി​മ​ത​രെ ഉ​ന്മൂ​ല​നം ചെ​യ്യു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി യു.​എ​സ് ​പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ണ്ടും യു.​എ​സ് ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് സ്വ​ന്തം സ​മൂ​ഹ മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ്ര​സ്താ​വ​ന പ​ങ്കു​വെ​ച്ച​ത്. വ്യോ​മാ​ക്ര​മ​ണം അ​പ​രി​ഷ്‍കൃ​ത​രാ​യ ഹൂ​തി​ക​ൾ​ക്ക് ക​ന​ത്ത​നാ​ശ​മാ​ണു​ണ്ടാ​ക്കി​യ​ത്. ആ​ക്ര​മ​ണം ഇ​നി​യും രൂ​ക്ഷ​മാ​കു​ന്ന​ത് കാ​ണാം. തു​ല്യ​ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മ​ല്ലി​ത്. ഒ​രി​ക്ക​ലും അ​ങ്ങ​നെ​യാ​കി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഹൂ​തി​ക​ൾ​ക്ക് ആ​യു​ധം ന​ൽ​ക​രു​തെ​ന്ന് ട്രം​പ് വീ​ണ്ടും ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹൂ​തി​ക​ൾ​ക്കു​ള്ള ആ​യു​ധ​ങ്ങ​ളും പി​ന്തു​ണ​യും ഇ​റാ​ൻ കു​റ​ച്ചി​ട്ടു​ണ്ടെ​ന്നും തെ​ളി​വു​ക​ൾ ന​ൽ​കാ​തെ ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഹൂ​തി​ക​ൾ​ക്ക് ആ​യു​ധം ന​ൽ​കു​ന്ന​ത് പൂ​ർ​ണ​മാ​യും ഇ​റാ​ൻ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​​ശ്യ​പ്പെ​ട്ടു.

യ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​ൻ​ആ​യി​ലെ​യും സ​ആ​ദ​യി​ലെ​യും ഹൂ​തി​ക​ളു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി യു.​എ​സ് വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ​ൻ​ആ​യി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ഹൂ​തി​ക​ളു​ടെ സ്വ​ന്തം വാ​ർ​ത്താ ചാ​ന​ലാ​യ അ​ൽ മൈ​സ്റാ പു​റ​ത്തു​വി​ട്ടു.

Tags

News Hub