ടിക് ടോക് നിരോധിക്കാൻ ഒരുങ്ങി അമേരിക്ക

tik tok
tik tok

വാഷിങ്ടൺ: ടിക് ടോകിന് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി അമേരിക്കയും. ഇതി​ന്റെ ആദ്യപടിയെന്നോണം ഇന്ത്യൻ അമേരിക്കൻ ജനപ്രതിനിധി സഭ അംഗം ഗൂഗിളിനും ആപ്പിളിനും നോട്ടീസയച്ചു. നിലവിലെ പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ ആപ് ഒഴിവാക്കണമെന്നാണ് ആവശ്യം.

ഏപ്രിലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ച ബിൽ പ്രകാരം ജനുവരി 19നകം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ടിക് ടോകിന്റെ ഉടമസ്ഥതയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അമേരിക്കയിൽ നിരോധനം നേരിടേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ടിക് ടോക് നിരോധനം അടുത്ത മാസത്തോടെ ഏർപ്പെടുത്താനാണ് അമേരിക്ക ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് മുമ്പ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ ടിക് ടോക് നിരോധിച്ചിരുന്നു. സുരക്ഷാഭീഷണിയെ തുടർന്നായിരുന്നു അന്ന് ആപ് നിരോധിച്ചത്. ചൈനീസ് ആപായ ടിക് ടോക് വലിയ രീതിയിൽ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നായിരുന്നു ഉയർന്ന ആരോപണം.

Tags

News Hub