വഖഫ് ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും , നങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത് ; സുരേഷ് ഗോപി


എറണാകുളം: വഖഫ് ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും.വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് നൻമയുള്ള സ്ഥാപനമാണ്. അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചത്. അത് മുസ്ളിം സമുദായത്തിനും ഗുണം ചെയ്യും. ഭാരതത്തിൽ ഈ കിരാതം അവസാനിപ്പിച്ചു. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കു. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്ളിങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍പറഞ്ഞത്. നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്ന് അദ്ദേഹം മറുപടി നല്‍കി.
ജബൽപൂരിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതാണ് കുത്തിത്തിരിപ്പെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലായിടത്തുമുള്ള പ്രശ്നങ്ങളാണ്. പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാൻ തീരുമാനിച്ചില്ലേ. അദ്ദേഹത്തെ പിടിച്ച് അകത്തിടാൻ ശ്രമിച്ചില്ലേ. പാലയൂർ പള്ളി പൊളിക്കാൻ വന്നില്ലേ. ക്രിസ്ത്യൻ സമൂഹം മുഴുവൻ അണിനിരന്നു കഴിഞ്ഞു. അതിന്‍റെ അങ്കലാപ്പാണ് കോണ്‍ഗ്രസിന്. അല്ലെങ്കിൽ പിന്നെ ആങ്ങളയും പെങ്ങളും എന്താ പാര്‍ലമെന്‍റില്‍ വരാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജബൽപൂരിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
