ഒരുമയുടെ സന്ദേശം പകർന്ന് തളിപ്പറമ്പ പ്രസ്‌ഫോറം ഇഫ്താര്‍സംഗമം


തളിപ്പറമ്പ: തളിപ്പറമ്പ പ്രസ്‌ഫോറം ദി പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം തളിപ്പറമ്പിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ജനപ്രതിനിധികളുടെയും വ്യാപാരി നേതാക്കളുടെയും റവന്യു, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, മുനിസിപ്പല്‍, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മേധാവികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പൗരപ്രമുഖരുടെയും ഒത്തുചേരലായി മാറി. തളിപ്പറമ്പിന്റെ വിവിധ മേഖലകളിലെ പ്രമുഖരെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തത് കണ്ണൂര്‍ റൂറല്‍ അഡീ. എസ്.പി: എം.പി.വിനോദ് ആണ്.
ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി സി.ഇ.ഒ: മുകേഷ് അത്തായി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുനിജ ബാലകൃഷ്ണന്‍ (ചപ്പാരപ്പടവ്), ഷീബ (പരിയാരം), വി.എം.സീന (കുറുമാത്തൂര്‍), ശ്രീമതി (പട്ടുവം), തളിപ്പറമ്പ നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പൊതുമരാമത്ത് വകുപ്പ് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, തളിപ്പറമ്പ ഡിവൈ.എസ്.പി: പ്രദീപന്‍ കണ്ണിപൊയില്‍, തഹസില്‍ദാര്‍ സജീവന്‍,

സി.പി.എം ഏരിയ സെക്രട്ടറി കെ.സന്തോഷ്, സഹകരണാശുപത്രി പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദനന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.കെ.സരസ്വതി, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അള്ളാംകുളം മഹമൂദ്, പി.കെ.സുബൈര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്മാന്‍, ജില്ലാ കമ്മിറ്റിയംഗം കോമത്ത് മുരളീധരന്‍, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സുഭാഗ്യം, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.രാഹുല്‍, അമല്‍ കുറ്റിയാട്ടൂര്‍, പ്രജീഷ് കൃഷ്ണന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഷിബിന്‍ കാനായി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് കെ.എസ്.റിയാസ്, ബാര്‍ അസോസിയേഷന്‍പ്രസിഡണ്ട് അഡ്വ. ടി.ദിലീപ്കുമാര്‍, പോലീസ് അസോസിയേഷന്‍ സെക്രട്ടറി പ്രിയേഷ് മാതമംഗലം.മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് രജനി രമാനന്ദ്,പി.സി. നസീർ
വ്യാപാരി വ്യവസായി സമിതി സെക്രട്ടറി മനോഹരന്‍, തളിപ്പറമ്പിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പ് മേധാവികളും ചടങ്ങില്‍ പങ്കെടുക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു. പ്രസ്‌ഫോറം പ്രസിഡണ്ട് എം.കെ.മനോഹരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രഞ്ജിത്ത് സ്വാഗതവും ട്രഷറര്‍ പി.കെ.ബൈജു നന്ദിയും പറഞ്ഞു.