കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍; നേട്ടവുമായി എയര്‍ടെല്‍


കോഴിക്കോട്: സംസ്ഥാനത്ത് എയര്‍ടെല്ലിന്‍റെ ആകെ സൈറ്റുകളുടെ എണ്ണം 11,000-ത്തിന് അടുത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2500-ഓളം പുതിയ സൈറ്റുകള്‍ തുടങ്ങാന്‍ എയര്‍ടെല്ലിനായി. ഇതോടെ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെക്കാള്‍ കൂടുതല്‍ സൈറ്റുകളുമായി എയര്‍ടെല്‍ കേരളത്തിലെ മുന്‍നിര ടെലികോം സേവനദാതാക്കളായി മാറുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തിലെ നെറ്റ്‌വര്‍ക്ക് വ്യാപനം ഭാരതി എയര്‍ടെല്‍ ത്വരിതപ്പെടുത്തിയിരുന്നു. മലപ്പുറം, പാലക്കാട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, ആലപ്പുഴ, വയനാട്, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പതിനാല് ജില്ലകളിലെയും ഗ്രാമീണ, നഗര മേഖലകളെ ഉള്‍പ്പെടുത്തി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്ന സമീപനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

'എയര്‍ടെല്ലിന്‍റെ നിര്‍ണായക വിപണിയാണ് കേരളം, ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്‌വര്‍ക്ക് അനുഭവം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14 ജില്ലകളിലുടനീളം നെറ്റ്‌വര്‍ക്ക് ഡെന്‍സിഫിക്കേഷനില്‍ എയര്‍ടെല്‍ സംസ്ഥാനത്ത് ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും'- ഭാരതി എയര്‍ടെല്‍ കേരള സിഒഒ ഗോകുല്‍ ജെ അഭിപ്രായപ്പെട്ടു.
നെറ്റ്‌വര്‍ക്ക് ഓഗ്മെന്‍റേഷനില്‍ നടത്തിയ ഗണ്യമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട ബ്രൗസിംഗ് വേഗത, ശബ്ദ നിലവാരം, വീഡിയോ എക്‌സ്പീരിയന്‍സ്, ലൈവ് വീഡിയോ അനുഭവം, അപ്‌ലോഡ് വേഗത എന്നിവയില്‍ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തിയതായി ഭാരതി എയര്‍ടെല്‍ അവകാശപ്പെട്ടു. സംസ്ഥാന ഹൈവേകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, കായലുകള്‍, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി കാല്‍നടക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്‍പ്പടെ കേരളത്തിലുടനീളമുള്ള സ്ഥലങ്ങളില്‍ തടസ്സമില്ലാത്ത എയര്‍ടെല്‍ സേവനം ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
Tags

10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്കിയ രണ്ട് യുവാക്കള്‍ റിമാന്റില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്കിയ രണ്ട് യുവാക്കള്‍ റിമാന്റില്‍. ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അബിജിത്ത്, ചാപ്പാറ സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ അമര്‍നാഥ് എന്നിവരെയാണ് കൊടുങ്ങ