സിപിഎം പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി താത്കാലിക ചുമതല പ്രകാശ് കാരാട്ടിന്

prakas karatt
prakas karatt

ദില്ലി:  ജനറൽ സെക്രട്ടറി പദത്തിൽ സീതാറാം യെച്ചൂരിക്ക് പകരം ആർക്കും താത്കാലിക ചുമതലയില്ല. പകരം സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ തീരുമാനിച്ചു. 24ാം പാർട്ടി കോൺഗ്രസ് വരെയാണ് നിയമനം. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. സ്ഥിരം ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കാം എന്ന നിലപാട് പല അംഗങ്ങളും പിബിയിലും കേന്ദ്രകമ്മിറ്റിയലും നിലപാടെടുത്തു. 
 

Tags

News Hub