ഓട്സ് ചിക്കൻ സൂപ്പ് തയ്യാറാക്കാം
സവാള -ഒന്ന് (അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി -കാൽ സ്പൂണ്‍
തക്കാളി അരിഞ്ഞത് -ഒന്ന്
ജീരകം -കാൽ സ്പൂണ്‍
ഓട്സ് -അര കപ്പ്
വേവിച്ച ചിക്കൻ - കാൽ കപ്പ് (ചെറുതായി അരിഞ്ഞത് )
കുരുമുളക് പൊടി-ഒരു സ്പൂണ്‍
ചിക്കൻ വേവിച്ച വെള്ളം -നാല് കപ്പ്
ബട്ടർ -മൂന്ന് സ്പൂണ്‍
മുട്ട -ഒന്ന്
ഉപ്പ്
ഒരു പാന്‍ ചൂടാക്കി അതിൽ ബട്ടർ ഇട്ട് കൊടുക്കുക .സവാള ,ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക .അതിലോട്ട് ചിക്കൻ ,തക്കാളി ,ജീരകം ,ഓട്സ് ചേർക്കുക.നന്നായി ഇളക്കിയ ശേഷം ചിക്കൻ സ്റ്റോക്ക് ചേർത്ത് വേവിക്കുക .വെന്ത ശേഷം അതിലോട്ട് കുരുമുളക് പൊടിയും ,ഉപ്പും ,വെള്ളവും ആവശ്യാനുസരണം ചേർത്ത് കൊടുക്കാം .ഒടുവിൽ ഓട്സ് മിക്സിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക ,മുട്ട പൊട്ടിച്ച് ഒഴിക്കുമ്പോൾ ഒരു കൈ കൊണ്ട് തുടരെ ഇളക്കി കൊണ്ടിരിക്കണം .(മുട്ടയുടെ ടേസ്റ്റ് ഇഷ്ടമില്ലാത്തവർക്ക് ഒഴിവാക്കാം.)ഒന്ന് തിള വന്ന് കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ചൂടോടെ സൂപ്പ് ബൌളിൽ സെർവ് ചെയ്യാം .