ഇനി വീട്ടില്‍ തയാറാക്കാം പപ്പടബോളി

pappada boli
pappada boli

ആവശ്യമായ സാധനങ്ങള്‍

ഇടത്തരം പപ്പടം 25
പുട്ടിന്റെ അരിപ്പൊടി ഒരു കപ്പ്
മുളകുപൊടി ഒരു ചെറിയ സ്പൂണ്‍
കായംപൊടി ഒരു ചെറിയ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ജീരകം, വെളുത്ത എള്ള് ഓരോ ചെറിയ സ്പൂണ്‍ വീതം
എണ്ണ വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പപ്പടം വൃത്തിയാക്കി വയ്ക്കുക.
-രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കി വയ്ക്കുക.
-എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുത്ത് ബോളി തയാറാക്കാം.

Tags