എളുപ്പം വീട്ടിൽ ഉണ്ടാക്കാം പീനട്ട്‌ ബട്ടര്‍

penutbutter
penutbutter
 പോഷക സമ്പുഷ്ടവുമാണ് പീനട്ട്‌ ബട്ടര്‍. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ പോലുള്ളവ), ധാതുക്കൾ (മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ) ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ കൊളസ്ട്രോളിന്‍റെ അളവ് മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. കൂടാതെ, റെസ്‌വെറാട്രോൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും ദഹനത്തെ സഹായിക്കുന്ന ഡയറ്ററി ഫൈബറും ഇതിലുണ്ട്.

സാലഡിലും ബ്രെഡിനൊപ്പവും അങ്ങനെ പല പല രീതികളില്‍ നാം പീനട്ട്‌ ബട്ടര്‍ കഴിക്കാറുണ്ട്. മിതമായ അളവിൽ പീനട്ട്‌ ബട്ടര്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇത് സഹായിക്കും.

ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും കടയില്‍ നിന്നും വാങ്ങുന്ന പീനട്ട്‌ ബട്ടര്‍ പലപ്പോഴും ആരോഗ്യകരമായിക്കൊള്ളണം എന്നില്ല. പഞ്ചസാരയോ ഉപ്പോ അനാരോഗ്യകരമായ അഡിറ്റീവുകളോ ഇല്ലാതെ കഴിക്കാനായി പീനട്ട്‌ ബട്ടര്‍ വീട്ടില്‍ ഉണ്ടാക്കാം. എങ്ങനെ വളരെ എളുപ്പത്തില്‍ വീട്ടില്‍ ഇത് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

*ആവശ്യത്തിനു നിലക്കടല എടുത്ത് ചൂടാക്കുക. ഇത് ഒരു തുണിയില്‍ പൊതിഞ്ഞ ശേഷം നന്നായി തിരുമ്മി മുഴുവന്‍ തൊലി കളയുക

*ഇത് മിക്സിയില്‍ ഇട്ട ശേഷം അടിച്ചെടുക്കുക.

*മധുരം കിട്ടാന്‍ ആവശ്യത്തിനു തേന്‍ ഉപയോഗിക്കാം. മധുരം ആവശ്യമില്ലെങ്കില്‍ തേന്‍ ചേര്‍ക്കണം എന്നില്ല.

*തേന്‍ ചേര്‍ത്ത ശേഷം വീണ്ടും വെണ്ണയുടെ പരുവത്തില്‍ നന്നായി അടിച്ചെടുക്കുക. ആരോഗ്യകരവും രുചികരവുമായ പീനട്ട്‌ ബട്ടര്‍ റെഡി! ഇത് ഒരു പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Tags