കോട്ടയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചു

kseb anil kumar death
kseb anil kumar death

ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം

കോട്ടയം : കോട്ടയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. രാവിലെ ഓഫീസിൽ വച്ച് അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍. ഭാര്യ: രശ്മി, മക്കൾ: ശ്രീഹരി, നവ്യശ്രീ
 

Tags

News Hub