ഓണ്‍ ലൈന്‍ വാര്‍ഷിക പൊതുയോഗം ചേരുന്നതില്‍ പ്രതിഷേധം; കണ്ണൂര്‍ വിമാനത്താള കമ്പിനി ഓഹരി ഉടമകള്‍ ഓണ്‍ ലൈന്‍ യോഗം ചേരും
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പിനി ഓഹരി ഉടമകള്‍ സമാന്തര യോഗം ചേരുന്നു. കിയാല്‍ വാര്‍ഷിക പൊതുയോഗം ഓണ്‍ലൈനായി ചേരുന്നതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം ഓഹരി ഉടമകള്‍ സമാന്തര യോഗം ചേരുന്നത്. ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഒന്നാം നിലയിലെ ഡോ. ഉമ്മന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കും. ഓഹരി ഉടമകള്‍ക്കും സ്ഥലത്തില്ലാത്ത ഓഹരി ഉടമകളുടെ പ്രതിനിധികള്‍ക്കും പങ്കെടുക്കാമെന്ന് യോഗം വിളിച്ചു ചേര്‍ത്ത സി.പി സലീം അറിയിച്ചു.
ഓഹരി ഉടമകളുടെ നേരിട്ടുളള പങ്കാളിത്തത്തോടെ യോഗം ചേരാന്‍ കിയാല്‍ തയ്യാറാകുന്നില്ലെങ്കില്‍ വിപുലമായ സംഗമം സംഘടിപ്പിക്കുന്ന കാര്യവും നിയമനടപടികളുമായി മുന്‍പോട്ടു പോകുന്ന കാര്യവും നിയമനടപടികളുമായി മുന്‍പോട്ടു പോകുമെന്നും സി.പി.സലീം അറിയിച്ചു.