കൊതിപ്പിക്കും നാടൻ കോഴി റോസ്റ്റ്
Jan 4, 2025, 20:35 IST
കോഴി. -1/12kg
വലിയ ഉള്ളി,.. -5
വെളുത്തുള്ളി -8അല്ലി
ഇഞ്ചി -2 വലിയ piece
മുളക് പൊടി, -2Tbs
കുരുമുളക് പൊടി -11/2tbs
മഞ്ഞൾ പൊടി -1tsp
ഗരം മസാല പൊടി 11/2tbs
പെരുജീരകo 11/2tbs
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ നന്നായി ചൂടാകുബോൾ അതിലേക്കു വലിയ ഉള്ളി അരിഞ്ഞത് പകുതി ഇട്ടു വറുത്തു മാറ്റി വെക്കുക. അതേ എണ്ണയിൽ വെളുത്തുള്ളി ഇഞ്ചി പെരുജീരകകും ചതച്ചത് ഇട്ടു വഴറ്റി അതിലേക്ക് ബാക്കി ഉള്ള വലിയ ഉള്ളി അരിഞ്ഞത് ഇട്ടു വഴറ്റി പൊടികൾ എല്ലാം ചേർത്ത് നന്നായി മൂത്ത് വരുബോൾ കോഴിയും ആവശ്യത്തിന് ഉപ്പും ഇട്ടു മൂടി വെച്ചു വേവിക്കുക. നന്നായി റോസ്‌റ് ചെയ്‌തു എടുക്കുക. അവസാനംമായി വറുത്തു വെച്ച വലിയ ഉള്ളി ഇട്ട് ഇളക്കി അതിലേക്കു പച്ചമുളകും കറി വേപ്പില വറുത്തതും ഇടാം. നാടൻ കോഴി റോസ്റ്റ് റെഡി.