രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്
Jan 4, 2025, 19:55 IST
ഡൽഹി: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ബുദ്ധിമുട്ടിലായിരിയ്ക്കുകയാണ് രാജ്യ തലസ്ഥാനം. നഗരത്തെയും ഉൾപ്രദേശങ്ങളെയും ഒരുപോലെ മൂടികളഞ്ഞ മഞ്ഞ് തലസ്ഥാനത്തെ വ്യോമ റെയിൽ റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. നൂറിലധികം വിമാനങ്ങൾ ആണ് യാത്രതിരിക്കാൻ വൈകുന്നത്.
കഴിഞ്ഞ മാസം അവസാനത്തോടെ ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തിൽ അകപ്പെട്ട റിപ്പോർട്ട് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയും ഡൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകിയിരുന്നു.