മൗണ്ടൻ സൈക്ലിംഗിൽ ചരിത്രം രചിച്ച് വയനാട് സൈക്ലിംഗ് ടീം

Wayanad cycling team made history in mountain cycling
Wayanad cycling team made history in mountain cycling

തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്ന് വർഷത്തെ വിജയം കരസ്ഥമാക്കി വയനാട് ജില്ലയുടെ സൈക്ലിംഗ് ചരിത്രത്തിൽ ആദ്യ ഹാട്രിക്ക് കരസ്ഥമാക്കി വയനാട് ജില്ലാ ടീം. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും പങ്കെടുത്ത 26 അംഗ ടീമാണ് ഈ വിജയം കരസ്ഥമാക്കിയത്.

14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മൈസ ബക്കർ (ഒന്നാം സ്ഥാനം) അബീഷ സിബി (മൂന്നാം സ്ഥാനം), പെൺ കുട്ടികളുടെ 16 വയസിൽ അക്ഷര ജയേഷ് (ര്രണ്ടാം സ്ഥാനം) പെൺ കുട്ടികളുടെ 18 വയസിൽ  ജോഷ്ന ജോയി ( ഒന്നാം സ്ഥാനം) 16 വയസിൽ താഴെ യുള്ള ആൺ കുട്ടികളിൽ അയാൻ സലീം കടവൻ ( മൂന്നാം സ്ഥാനം) 18 വയസിൽ സയ്യിദ് മുഹമ്മത് മാസിൻ( രണ്ടാം സ്ഥാനം)  23 വയസിൽ താഴെയുള്ള പുരുഷ വിഭാഗത്തിൽ മുഹമ്മത് നിഷാദ് (ഒന്നാം സ്ഥാനം) ആദിൽ മുഹമ്മത് ഇ.എസ് (മൂന്നാം സ്ഥാനം) പുരുഷ വിഭാഗത്തിൽ ജുനൈദ് വി (രണ്ടാം സ്ഥാനം) ഷംലിൻ ഷറഫ് (മൂന്നാം സ്ഥാനം) എന്നിവ കരസ്ഥമാക്കി.

സാജിദ്. എൻ.സി ടീം കോച്ചും, സുബൈർ ഇള കുളം ടീം മാനേജരുമായിരുന്നു ടിമംഗങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.

Tags