ലിവർപൂൾ വിടുമെന്ന് സ്ഥിരീകരിച്ച് ഈജിപ്ഷ്യൽ താരം മുഹമ്മദ് സലാഹ്
Jan 4, 2025, 19:50 IST
ലണ്ടൻ : ലിവർപൂൾ വിടുമെന്ന് സ്ഥിരീകരിച്ച് ഈജിപ്ഷ്യൽ സൂപ്പർതാരം മുഹമ്മദ് സലാഹ്. പ്രീമിയർ ലീഗ് കിരീട നേട്ടത്തോടെ ക്ലബ് വിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സലാഹ് പറഞ്ഞു.
ഇതോടെ ക്ലബിന്‍റെ സമീപകാല വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച 32 കാരനായ താരം സീസണിനൊടുവിൽ ലിവർപൂൾ വിടുമെന്ന അഭ്യൂഹങ്ങൾക്കും സ്ഥിരീകരണമായി.
ഈ വർഷം ജൂണിലാണ് താരവും ക്ലബും തമ്മിലുള്ള കരാർ അവസാനിക്കുന്നത്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ് ഒന്നും പറയാത്തതിന്‍റെ നീരസം അടുത്തിടെ താരം പരസ്യമാക്കിയിരുന്നു. ലിവർപൂളിന് മറ്റൊരു പ്രീമിയർ ലീഗ് കിരീടം നേടികൊടുക്കുകയാണ് സീസണിൽ തന്‍റെ മുഖ്യലക്ഷ്യമെന്ന് സലാഹ് പറഞ്ഞു.