കണ്ണൂരിൽ മള്‍ട്ടിലവല്‍ കാര്‍പാര്‍ക്കിംഗ് പ്രവര്‍ത്തി രണ്ട് മാസത്തിനകം പൂര്‍ത്തിയാകും : മേയര്‍ മുസ്ലീഹ് മഠത്തില്‍


കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിലേക്കായി അമൃത് പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഡിയം, ബാങ്ക് റോഡ് എന്നീ സ്ഥലങ്ങളില്‍ നിര്‍മ്മിച്ച മള്‍ട്ടി ലെവല്‍ കാര്‍പാര്ക്കിംഗ് സംവിധാനം രണ്ട് മാസനത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് മേയര്‍ മുസ്ലീഹ് മഠത്തില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കിറ്റ് കോ ലിമിറ്റഡ്. എന്ന സ്ഥാപനമാണ് ഡി പി ആര്‍ തയ്യാറാക്കിയത്. പദ്ധതിക്ക് 2019 മാര്‍ച്ച് 1 ന് ടി എസ് ലഭിച്ച് 2020 ജൂണ്‍ 26ന് അഡി സോഫ്റ്റ് എന്ന പൂനൈ ആസ്ഥാനമായുള്ള അഡി സോഫ്റ്റ് ടെക്‌നോളജി എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. 2020 ല്‍ എഗ്രിമെന്റ് വച്ചെങ്കിലും ടി സ്ഥലത്തുള്ള ബങ്കുകള്‍ ഒഴിവാക്കുന്നതിനുള്ള കാലതാമസം കാരണവും പ്രസ്തുത സ്ഥലത്തെ ബി എസ് എന്‍ എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഡക്ടുകള്‍ മൂലം ഡിസൈന്‍ മാറ്റേണ്ടി വന്നതിനാലും 2021 ല്‍ ആണ് സൈറ്റ് കൈമാറി പ്രവൃത്തി ആരംഭിച്ചത്.
രണ്ട് സ്ഥലങ്ങളിലുമായി 155 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. 12.04 കോടി രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഫയര്‍ ആന്റ് സേഫ്റ്റി ക്ക് ആവശ്യമായ ടാങ്കുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെ, ഇലക്ട്രിക്കല്‍ അനുമതിക്ക് ആവശ്യമായ പ്രവൃത്തി ഉള്‍പ്പെടുത്തിയാണ് ഈ തുക. ടി പ്രവൃത്തിയുടെ 80% പ്രവൃത്തികളും 2022 ഓടുകൂടി പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകളാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്.

ഇല്ക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നുള്ള എന്‍ ഒ സി കിട്ടാന്‍ വൈകിയതാണ് കാരണം. എന്‍ ഒ സി ലഭ്യമാക്കേണ്ടത് കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്തമാണ്. കിറ്റ്‌കോ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം എന്‍ ഒ സി ക്ക് അപേക്ഷിച്ചപ്പോള്‍ ആയതിനുള്ള ജനറേറ്റര്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കപ്പാസിറ്റിയിലുള്ള മെറ്റീരിയല്‍സല്ല ഉപയോഗിച്ചിട്ടുള്ളത് എന്നതിന്റെ പേരില്‍ ഡ്രോയിംഗ്‌സ് മാറ്റി സമര്‍പ്പിക്കുന്നതിനും കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.
ആയതു പ്രകാരം മാറ്റി സമര്‍പ്പിച്ച ഡ്രോയിംഗ്‌സ് പല തവണകളിലായി പരിശോധന നടത്തിയതിനു ശേഷമാണ് എന്‍ ഒ സി ലഭിച്ചതെന്നും. ആയതിന് ശേഷം ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കും സിവില്‍ വര്‍ക്കുകള്‍ക്കും റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരത്തിന് സമര്‍പ്പിച്ച് 8 മാസത്തിന് ശേഷമാണ് അനുവദിച്ച് കിട്ടിയിട്ടുള്ളത്.
ഇപ്പോള്‍ പ്രവര്‍ത്തി പുനരാരംഭിച്ചിട്ടുണ്ടെന്നും മുസ്ലീഹ് മഠത്തില്‍ പറഞ്ഞു.കാര്യക്ഷമത പരിശോധിക്കുന്നതിനായി 2023 മെയ് മാസം ട്രയല്‍ റണ്‍ മാത്രമാണ് നടത്തിയിരുന്നത്. ഇപ്പോള്‍ അനുബന്ധ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് കാര്‍ പാര്‍ക്കിംഗ് സൗകര്യം യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
കാര്‍ പാര്ഡക്കിംഗ് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വാസ്തവിരുദ്ധമായ രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകിരിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഅദ്ദേഹം പറഞ്ഞു.
വാര്‍ത്ത സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ , വി.കെ ശ്രീലത, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ കൂക്കിരി രാജേഷ് എന്നിവര്‍ പങ്കെടുത്തു.