ലഹരിക്കെതിരെ ആശയക്കൂട്ടായ്മ


പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.
കോട്ടയം : വർധിച്ച് വരുന്ന ലഹരി ഉപയോഗം, അക്രമവാസന, ആത്മഹത്യാ പ്രവണത തുടങ്ങിയ സാമൂഹ്യ വിപത്തുകളുടെ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടവക - ഭദ്രാസന - സഭാ തലങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ കേന്ദ്ര ഭാരവാഹികളുടെ ആശയക്കൂട്ടായ്മ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് വിഷയാവതരണം നടത്തി. മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ്, കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്ക്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് , പ്രാർത്ഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ്, യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ്, എം.ജി.ഒ.സി.എസ്.എം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം, മദ്യ വർജ്ജന സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീത്തമാർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഫാ.ഡോ. വർഗീസ് വർഗീസ് , ഫാ.ഫിലിപ്പ് തകരൻ, ഫാ.വിജു ഏലിയാസ്, ഫാ.ഡോ.വിവേക് വർഗീസ്, ഫാ.മത്തായി കുന്നിൽ, ഫാ.ജിയോ ജോസഫ്, പ്രൊഫ. മേരി മാത്യു, ശ്രീ.ജേക്കബ് മണ്ണുംമൂട്, അലക്സ് മണപ്പുറത്ത് എന്നിവർ വിവിധ പ്രസ്ഥാനങ്ങളുടെ നിർദേശങ്ങൾ സമർപ്പിച്ചു. മാനവ ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ. പി. എ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
Tags

ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക് ആശമാരുടെ സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല : ജോയ് മാത്യു
തിരുവനന്തപുരം: ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നത്. ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന