കണ്ണൂർ മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടെറ്റ് മരിച്ചു

An interstate worker was hacked to death in Morazha Koolichal Kannur
An interstate worker was hacked to death in Morazha Koolichal Kannur

ന്ന് രാത്രി എട്ടരയോടെ ഇവർ താമസിക്കുന്ന വാടക വീടിൻ്റെ ടെറസിൽ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്.

കണ്ണൂർ; തളിപ്പറമ്പ് മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു.വെസ്റ്റ്ബംഗാളിലെ ബർദ്ദാമൻ സിമുഗുളാച്ചി സ്വദേശി ദലീം ഖാൻ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്.അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു എന്ന് വിളിക്കുന്ന സുജോയ് കുമാർ എന്നയാളാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്.

ഇന്ന് രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായ ഗുഡുവിനെ വളപട്ടണം പോലീസ് പിടികൂടി തളിപ്പറമ്പ് പോലീസിന് കൈമാറി.

മരിച്ച ദലിംഖാൻ കഴിഞ്ഞ പത്തുവർഷമായി ഇവിടെ  കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. സുജോയ് കുമാർ നാലു മാസം മുൻപാണ് ഇവിടെ എത്തിയത്.  തളിപ്പറമ്പ് പോലീസ് സ്ഥലത്ത് എത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Tags

News Hub