PF വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; നടപ്പുവർഷത്തെ പലിശനിരക്ക് പ്രഖ്യാപിച്ച് EPFO

money
money

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപത്തിന്റെ പലിശനിരക്കിൽ  മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷവും 8.25 ശതമാനമായി നിരക്ക് തുടരുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ വ്യക്തമാക്കി.

 അന്തിമ തീരുമാനം ധനമന്ത്രാലയമാണ് കൈക്കൊള്ളുക. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ EPF പലിശനിരക്ക് ക്രഡിറ്റ് ചെയ്യപ്പെടും. പുതിയ പലിശനിരക്ക് അംഗീകരിച്ചുകഴിഞ്ഞാൽ, ഏഴ് കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് തുകയെത്തുന്നതാണ്.


2024 ഫെബ്രുവരിയിലായിരുന്നു പലിശനിരക്ക് നേരിയതോതിൽ EPFO ഉയർത്തിയത്. 2022-23ലെ 8.15 ശതമാനത്തിൽ നിന്ന് 2023-24ൽ 8.25 ശതമാനമായി ഉയർത്തി.

Tags