ഡിപ്പോ മാറ്റത്തിനെതിരെ ബി പി സി എൽ തൊഴിലാളികളും കുടുംബവും മനുഷ്യ ശ്യംഖല തീർക്കും

snhshsh
snhshsh


കണ്ണൂർ: കണ്ണൂരിലെ ഡിപ്പോ മാറ്റത്തിനെതിരെ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിലെ (ബി പി സി എൽ) തൊഴിലാളികളും കുടുംബാംഗങ്ങളും മാർച്ച് 28 ന് കണ്ണൂരിൽ മനുഷ്യശ്യം ലെ തീർക്കുമെന്ന് സമരസഹായ സമിതി ചെയർമാൻ കെ അശോകൻ വാർത്താ സമ്മേളത്തിൽ അറിയിച്ചു. 

താവക്കായിലെ പൊതുമേഖലാ എണ്ണ വിതരണ കമ്പനി ഇരുമ്പനത്തേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ടാങ്കർ ഉടമകളും തൊഴിലാളികളും ഈ മാസം 15 മുതൽ താവക്കരയിലെ ഡിപ്പോക്ക് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം നടത്തിവരികയാണ്. 

റെയിൽവേ സുരക്ഷിതത്വത്തിന്റെയും വികസനത്തിന്റെ പേരിലും ഡിപ്പോ മാറ്റേണ്ടതുണ്ടെങ്കിൽ ജില്ലാ ആസ്ഥാനത്തു നിന്നു് അകലെയല്ലാത്ത ഒരിടം യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തി ഡിപ്പോ അവിടെ ക്ക് മാറ്റണമെന്ന് തൊഴിലാളികളുംസമര സഹായ സമിതിയും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 28 ന് വൈകുന്നേം നാലര മണിക്ക് ബി പി സി എൽ ഡിപ്പോ മുതൽ റെയിൽവെ കവാടം വരെയാണ് മനുഷ്യശ്യംഖല തീർക്കുന്നതെന്ന് അശോകൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ അശോകൻ ,കെ ജയരാജൻ,ഇ രാജീവൻ , രാഗേഷ്, എം വത്സരാജ് എന്നിവരും പങ്കെടുത്തു.

Tags

News Hub