അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി ആന്തൂർ നഗരസഭ ബജറ്റ്


മലിനജല നിർമാർജനത്തിനായി 4.7 കോടി രൂപയുടെ പദ്ധതി ആരംഭിക്കും. വൈസ് ചെയർപേഴ്സൻ വി. സതീദേവിയാണ് ബജറ്റ് അവതരിപ്പിച്ചത്.
ധർമശാല : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി ആന്തൂർ നഗരസഭ ബജറ്റ് . മലിനജല നിർമാർജനത്തിനായി 4.7 കോടി രൂപയുടെ പദ്ധതി ആരംഭിക്കും. വൈസ് ചെയർപേഴ്സൻ വി. സതീദേവിയാണ് ബജറ്റ് അവതരിപ്പിച്ചത്.
കമ്യൂണിറ്റി സാനിറ്ററി ഇൻസിനേറ്റർ - 30 ലക്ഷം, ഷീ ടർഫ് - 50ലക്ഷം, ലൈഫ് പാർപ്പിട പദ്ധതിക്ക് 42ലക്ഷം, ഭവന റിപ്പേർ -56ലക്ഷം, വനിത ഫിറ്റ്നസ് സെൻ്റർ 30 ലക്ഷം, റോഡ് റിപ്പേർ 5.6 കോടി, അംഗൻവാടി പോഷകാഹാരം 50 ലക്ഷം, നെൽകൃഷി വികസനം -50 ലക്ഷം, റിംഗ് കമ്പോസ്റ്റ്-18 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് 1.5 കോടി, മോറാഴ ഹൈസ്ക്കൂൾ ഗ്രൗണ്ട് നവീകരണം 50 ലക്ഷം, പുന്നക്കുളങ്ങര കുറ്റിയിൽ കുളം നവീകരണം 60 ലക്ഷം, സ്ട്രീറ്റ് ലൈറ്റ് 30 ലക്ഷം, നഗരസഭാ ലൈബ്രറി 30 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത് . മുൻ നീക്കിയിരിപ്പ് ഉൾപ്പെടെ 62, 680 1 0428 കോടി വരവും 4, 75, 50,8000 രൂപ ചെലവും 1,51,292428 കോടി നീക്കിയിരിപ്പും ഉള്ളതാണ് ബജറ്റ്. ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു.