പ്രധാനമന്ത്രി മോദി ഇന്ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും


രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടികാഴ്ചയില്‍ ചര്‍ച്ചയാകുമെന്ന് ആര്‍എസ്എസ് വക്താവ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്നത്.
രാവിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടികാഴ്ചയില്‍ ചര്‍ച്ചയാകുമെന്ന് ആര്‍എസ്എസ് വക്താവ് അറിയിച്ചു.
ആര്‍എസ്എസ് സ്ഥാപകന്‍ ഗോള്‍വാള്‍ക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാ?ഗമായി നിര്‍മ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ശേഷം പ്രധാനമന്ത്രി പങ്കെടുക്കും. പിന്നീട് ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദര്‍ശിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിനാല്‍ വേണ്ടിയാണ് മോദിയുടെ സന്ദര്‍ശനം എന്ന് വിലയിരുത്തപ്പെടുന്നു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബറിലാണ് തുടങ്ങുന്നത്.
