ആശമാരുടെ രാപ്പകല്‍സമരം 49ാം ദിവസവും തുടരുന്നു

asha
asha

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 49-ാം ദിവസവും തുടരുന്നു.

സമരം തുടരുകയാണ് ആശമാര്‍. ആശാവര്‍ക്കര്‍മാര്‍ അടുത്തഘട്ടമായി നാളെ മുതല്‍ മുടിമുറിക്കല്‍ സമരം നടത്തും. അതേസമയം സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍സമരം ഇന്ന് 49-ാം ദിവസവും തുടരുന്നു. നിരാഹാര സമരം 11 ദിവസവും പിന്നിടുകയാണ്. സ്ത്രീ തൊഴിലാളികളുടെ അവകാശ പോരാട്ടം എന്ന നിലയില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ആശസമരത്തിന്റെ ഭാഗമായി നടത്താന്‍ പോകുന്ന മുടി മുറിക്കല്‍ സമരം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.

154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.എസ് അനിതകുമാരി, ബീന പിറ്റര്‍, എസ്.ബി രാജി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എസ്. ഷൈലജയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് രാജി സമരം ഏറ്റെടുത്തത്.

Tags

News Hub