ഏഴാം ക്ലാസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; യുവാവിന് 61 വര്‍ഷം കഠിനതടവ് ശിക്ഷ

jail
jail

2022 ജൂണ്‍ 23ന് നടന്ന സംഭവത്തിലാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വര്‍ഷം കഠിന തടവും 67500 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കടയ്ക്കല്‍ ഇടത്തറ സ്വദേശിയായ അമ്പു എന്ന് വിളിക്കുന്ന നീരജിനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 ജൂണ്‍ 23ന് നടന്ന സംഭവത്തിലാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.

ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കല്‍ പൊലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂര്‍ത്തിയാക്കിയത്.


 

Tags

News Hub