അന്തിമഹാകാളന്‍കാവ് വേലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍

thrissur bjp leader gireesh
thrissur bjp leader gireesh

സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഗിരീഷാണ് വ്യാജ പേരില്‍ സന്ദേശം അയക്കുന്നത് എന്ന് കണ്ടെത്തിയത്

തൃശൂര്‍: ചേലക്കര അന്തിമഹാകാളന്‍കാവ് വേലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍. ബിജെപി പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെയാണ് അറസ്റ്റ് ചെയ്തത്. പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മറ്റൊരു പേരിലാണ് ഗിരീഷ് വേലയ്ക്കും വെടിക്കെട്ടിനുമെതിരെ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നത്. സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് ഗിരീഷാണ് വ്യാജ പേരില്‍ സന്ദേശം അയക്കുന്നത് എന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്. 

Tags