എമ്പുരാനില്‍ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചു ; എം വി ഗോവിന്ദന്‍
Apr 1, 2025, 06:06 IST


നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയില്‍ കണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എമ്പുരാനില്‍ മതനിരപേക്ഷ രാജ്യത്തിന്റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണിത്. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയില്‍ കണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കലയെ കലയായി കാണണം. നിങ്ങള്‍ ഇങ്ങനെയേ സിനിമ ചെയ്യാവൂ എന്നാണ് ഭരണകൂടം പറയുന്നത്. ഫാസിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാര്‍ക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവര്‍ പറയും. സിനിമ ഒരു തുടര്‍ച്ചയാണെന്നും മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂര്‍ത്തിയാകുകയെന്നും എം വി ഗോവിന്ദന്‍ എമ്പുരാന്‍ കണ്ടിറങ്ങിയ ശേഷം പറഞ്ഞു. താന്‍ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
