തളിപ്പറമ്പ് ജീവകലാ നാടകോത്സവം ഏപ്രിൽ 4 മുതൽ

thalipparamba nadakolsavam
thalipparamba nadakolsavam

തളിപ്പറമ്പ് ജീവകലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവം ഏപ്രിൽ 4, 5, 6 തീയതികളിൽ മൂത്തേടത്ത് ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തളിപ്പറമ്പ : തളിപ്പറമ്പ് ജീവകലാകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവം ഏപ്രിൽ 4, 5, 6 തീയതികളിൽ മൂത്തേടത്ത് ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ നാലിന് വൈകുന്നേരം 5 30ന് പ്രശസ്ത നാടക സംവിധായകനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ ഷിബു എസ് കൊട്ടാരം നാടകോത്സവം ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിവൽ ഡയറക്ടറും നാടക സിനിമാ താരവുമായ സന്തോഷ് കീഴാറ്റൂർ അധ്യക്ഷത വഹിക്കും.

കെ. സന്തോഷ്, രജിതാ മധു, ഷെറി ഗോവിന്ദ്, എസ്.പി രമേശൻ തുടങ്ങിയവർ സംബന്ധിക്കും. പി. സുമേഷ് സ്വാഗതവും കെ.എം അബ്ദുല്ലത്തീഫ് നന്ദിയും പറയും. തുടർന്ന് ചിത്ര തിയേറ്റേഴ്സ് മോറാഴ അവതരിപ്പിക്കുന്ന 1940 എന്ന നാടകവും അരങ്ങേറും. ഏപ്രിൽ അഞ്ചിന് വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനം പുരോഗമന കലാ സാംസ്കാരിക സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ ഉദ്ഘാടനം ചെയ്യും. 

തുടർന്ന് ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ അവതരിപ്പിക്കുന്ന 100 ശതമാനം സിന്ദാബാദ്, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ എന്നീ നാടകങ്ങൾ അരങ്ങേറും. ഏപ്രിൽ ആറിന് സമാപന ദിവസം വൈകുന്നേരം 5 15ന് നാടക കലാകാരന്മാരുടെ സംഗമം നടക്കും. കേരള സംഗീത നാടക അക്കാദമി മെമ്പർ രാജമോഹൻ നിലേശ്വരം ഉദ്ഘാടനം ചെയ്യും. 

സിനിമാ - നാടക നടനും സംവിധായകനുമായ ബാബു അന്നൂർ മുഖ്യാതിഥിയാകും. തുടർന്ന് പൂക്കോട് കലാലയത്തിന്റെ ചിമ്മാനം നാടകവും അരങ്ങേറും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ജീവ കലാകേന്ദ്രം പ്രസിഡണ്ട് കെ. ബിജുമോൻ, സെക്രട്ടറി പി. സുമേഷ്, കെ.എം ലത്തീഫ്,  കെ. മനോജ്, ടി. റനിത എന്നിവർ പങ്കെടുത്തു.

Tags

News Hub