ഗുജറാത്തിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

Pilot dies as IAF plane crashes during training flight in Gujarat
Pilot dies as IAF plane crashes during training flight in Gujarat

ഗാന്ധിനഗർ: പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് അപകടം.

സഹ പൈലറ്റിന് ഗുരുതര പരുക്കേറ്റു. താഴെ വീണ വിമാനം പൂർണമായി കത്തിയമർന്നു. അപകടകാരണം വ്യക്തമല്ലെന്നും താഴെ വീണതിനെ തുടർന്നാണ് തീപിടിച്ചതെന്നും ജില്ലാ പൊലീസ് മേധാവി പ്രേംസുഖ് ദേലു പറഞ്ഞു. സംഭവത്തിൽ വ്യോമസേനയും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

News Hub