കുട്ടിയെ കടയിലാക്കി ഓട്ടത്തിന് പോയി, പിന്നാലെ എവിടെ നിര്‍ത്തിയെന്ന് മറന്ന് മുത്തച്ഛന്‍ ; മൂന്നര മണിക്കൂര്‍ നേരത്തെ ആശങ്കയ്ക്ക് ശേഷം കണ്ടെത്തി

child commission
child commission

ഓട്ടം വന്നപ്പോള്‍ കുട്ടിയെ ബാര്‍ബര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട് പോയതാണ് മുത്തച്ഛന്‍.

ചെറുമകനെ കടയില്‍ നിര്‍ത്തിയിട്ട് ഓട്ടത്തിന് പോയ ഓട്ടോ ഡ്രൈവറായ മുത്തച്ഛന്റെ മറവിക്ക് പിന്നാലെ മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന് പരിഭ്രാന്തി. ചെറുതുരുത്തിയിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ചെറുമകനെ സ്‌കൂളില്‍ നിന്ന് തിരികെ കൊണ്ട് വരുന്നതിനിടിയില്‍ ഓട്ടം വന്നപ്പോള്‍ കുട്ടിയെ ബാര്‍ബര്‍ ഷോപ്പില്‍ നിര്‍ത്തിയിട്ട് പോയതാണ് മുത്തച്ഛന്‍. പിന്നീട് കുട്ടിയെ എവിടെ നിര്‍ത്തിയെന്ന് മുത്തച്ഛന്‍ മറന്നു പോയി. പിന്നാലെ നാട്ടുകാരും പൊലീസും കാണാതായ കുട്ടിക്കായി തിരച്ചില്‍ തുടങ്ങി.

എന്നാല്‍ ഇതൊന്നുമറിയാതെ മുടി വെട്ടാന്‍ വന്നതാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പിലെ ബാര്‍ബര്‍ കുട്ടിയെ മുടിവെട്ടി നിര്‍ത്തിച്ചു. കുട്ടിയുടെ കൂടെ ആരും ഇല്ലായെന്ന് മനസ്സിലാക്കിയതോടെയാണ് കുട്ടിയെ കാണാതായെന്ന വിവരം ബാര്‍ബര്‍ അറിയുന്നത്. ഇതോടെ പൊലീസെത്തി കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

Tags

News Hub