സംസ്കൃത സർവ്വകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

job
job

 ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളിൽ നിന്നും ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 26ന് രാവിലെ 11ന് കാലടി മുഖ്യ കേന്ദ്രത്തിലുള്ള ഭരണ നിർവ്വഹണ കേന്ദ്രത്തിലാണ് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുക. 

യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെയും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ  സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം മാർച്ച് 26ന് രാവിലെ ഒൻപതിന് ശാരീരികക്ഷമത പരിശോധനയ്ക്കായി കാലടി മുഖ്യക്യാമ്പസിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു. 

Tags

News Hub