തീയണക്കാൻ ശ്രമിക്കുന്നതിനിടെ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ചു


പത്തനംതിട്ട : കൊടുമൺ അങ്ങാടിക്കലിൽ തീപൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. അങ്ങാടിക്കൽ സ്വദേശി സുരേന്ദ്രൻ്റെ ഭാര്യ ഓമനയാണ് മരിച്ചത്. ഓമനയുടെ വീടിനടുത്തെ റബ്ബർ പുരയിടത്തിൽ തീ പിടിച്ചപ്പോൾ നാട്ടുകാർക്കൊപ്പം ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഓമനയുടെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഓമനയെ രക്ഷിക്കാൻ ഒപ്പമുണ്ടായവർക്കും കഴിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം, റബ്ബർ തോട്ടത്തിൽ തീ പടർന്നതിൻ്റെ കാരണം വ്യക്തമല്ല.
Tags

പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തിയാൽ ആഗ്രഹ സഫലീകരണം ഉറപ്പ് ; കണ്ണൂരിലെ ഈ ശിവക്ഷേത്രത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്
ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുത്തപ്പെടുന്നൊരു ശിവ ക്ഷേത്രമുണ്ട് കണ്ണൂരിൽ .കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചൊവ്വ മഹാ ശിവക്ഷേത്രം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് 4.8 കിലോമീറ്റർ അകലെയാണ് സ്ഥിതി