പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തിയാൽ ആഗ്രഹ സഫലീകരണം ഉറപ്പ് ; കണ്ണൂരിലെ ഈ ശിവക്ഷേത്രത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്


ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുത്തപ്പെടുന്നൊരു ശിവ ക്ഷേത്രമുണ്ട് കണ്ണൂരിൽ .കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചൊവ്വ മഹാ ശിവക്ഷേത്രം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് 4.8 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് .ഇവിടെ ശിവനാണ് പ്രധാന ദേവത. ശിവൻ്റെയും പാർവതിയുടെയും പ്രതിഷ്ഠകൾ കിഴക്കോട്ട് ദർശനമാണ്. വിഷ്ണു, അയ്യപ്പൻ, കാളി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ പ്രതിഷ്ഠകളാണ് മറ്റ് പ്രതിഷ്ഠകൾ. ഗുരുസ്ഥാനവും ഉണ്ട്.
ചൊവ്വ ശിവക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 3.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം ലാറ്ററൈറ്റ് കല്ലുകളും മരവും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മേൽക്കൂരകൾ ചുവന്ന കളിമൺ ടൈലുകൾ കൊണ്ട് മൂടിയിരിക്കുന്നു
∙ ചൊവ്വ ശിവക്ഷേത്ര പ്രതിഷ്ഠ നടത്തിയത് കണ്വമഹർഷിയാണെന്നാണു വിശ്വാസം. കണ്ണൂരുമായി ബന്ധപ്പെട്ട സ്ഥലനാമ ഐതിഹ്യങ്ങളിൽ കണ്വ മഹർഷിയുടെ സാന്നിധ്യം ഏറെയാണ്. മഹർഷി തപസ്സു ചെയ്ത സ്ഥലം കണ്വന്നൂരെന്നും പിന്നീട് കണ്ണൂരെന്നുമായി മാറിയെന്നു പറയുന്ന സ്ഥലനാമ ചരിത്രകാരന്മാരുണ്ട്.
മഹർഷി യാഗത്തിനായി ശാല കെട്ടിയ സ്ഥലം പിന്നീട് ചാലയായെന്നും യാഗത്തിനായി ചെമ്പും ഓടു കൊണ്ടുവന്ന സ്ഥലമാണ് ചെമ്പിലോടെന്നും വിശ്വാസിക്കുന്നവരുണ്ട്. യാഗശേഷം ദേവ സാന്നിധ്യം അനുഭവപ്പെട്ട സ്ഥലങ്ങളിലെല്ലാം കണ്വമഹർഷി പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.
ജാതകത്തിൽ ഗ്രഹദോഷങ്ങളും ശനിദോഷങ്ങളും ഉള്ളവർ ഈ ക്ഷേത്രത്തിൽ എത്തി അരയാൽമരത്തിനു ചുറ്റി പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തിയാൽ ആഗ്രഹ സഫലീകരണം ഉറപ്പാണെന്ന് ഭക്തർ വിശ്വസിക്കുന്നു .

ദിവസപൂജ, നിറമാല, ഷഷ്ടിപൂജ, വലിയ ഗുരുസി, കളഭ ചാർത്ത് എന്നിവയാണ് ക്ഷേത്രത്തിലെ പ്രത്യേക പൂജകൾ. ക്ഷേത്രത്തിൻ്റെ വെബ്‌സൈറ്റിൽ ഭക്തർക്ക് വഴിപാട് ബുക്ക് ചെയ്യാം