സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമം ; നിക്ഷേപകന്റെ നില ഗുരുതരം
Mar 12, 2025, 07:54 IST


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആണ് കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദന്‍ ഉള്ളത്
പത്തനംതിട്ട കോന്നിയില്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച നിക്ഷേപകന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആണ് കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദന്‍ ഉള്ളത്. സിപിഎം ഭരിക്കുന്ന കോന്നി റീജിയണല്‍ സഹകരണ ബാങ്ക് 11 ലക്ഷം രൂപയാണ് ആനന്ദന് നല്‍കാനുള്ളത്. പണം കിട്ടാനുള്ള മറ്റ് നിക്ഷേപകരെ അണിനിരത്തി കോണ്‍ഗ്രസ് ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 11 മണിയോടെ ആണ് പ്രതിഷേധം.