ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹം: വെൽഫെയർ പാർട്ടി


മലപ്പുറം: കേരള സർക്കാരിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവിച്ചു.
ന്യൂനപക്ഷ സ്കോളർഷിപ്പ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് പിണറായി സർക്കാർ തുടർന്ന് വരുന്ന മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ്. മുസ്ലിം വിരുദ്ധ നിലപാടിലൂടെ മൃദുഹിന്ദുത്വ വോട്ടുകൾ നേടിയെടുക്കാനുള്ള വംശീയ അജണ്ടയാണ് പിണറായി വിജയൻ സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ വ്യത്യാസമില്ലാതായിരിക്കുന്നു. ഈ നിലപാട് തിരുത്താൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി.
Tags

പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തിയാൽ ആഗ്രഹ സഫലീകരണം ഉറപ്പ് ; കണ്ണൂരിലെ ഈ ശിവക്ഷേത്രത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്
ആയിരം വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുത്തപ്പെടുന്നൊരു ശിവ ക്ഷേത്രമുണ്ട് കണ്ണൂരിൽ .കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചൊവ്വ മഹാ ശിവക്ഷേത്രം കണ്ണൂർ നഗരമധ്യത്തിൽ നിന്ന് 4.8 കിലോമീറ്റർ അകലെയാണ് സ്ഥിതി