ആളെ മനസിലായോ...?: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ചേച്ചിയല്ലേ!, വീണ്ടും അനുപമ !


പിള്ളേരെ പിടിക്കുന്ന ചേച്ചി അല്ലെ ഇത്, 'പത്മനാഭാ നിന്നെ നീ തന്നെ കാത്തോളണേ, നിന്റെ നിധികളെ നീ തന്നെ കാത്തോളണേ എന്റെ പദ്മനാഭ,
കേരളം മുഴുവൻ ആറ് വയസുകാരിയെ തിരികെ കിട്ടാനായി പ്രാർത്ഥനയോടെ കാത്തിരുന്നു. ഒടുവിൽ ഒരു ആപത്തും കൂടാതെ കുട്ടിയെ തിരികെ കിട്ടി. കേസിൽ പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ പത്മൻ എന്നിവരുടെ അറസ്റ്റും വളരെ ജന ശ്രദ്ധ കിട്ടിയ വാർത്തയായിരുന്നു
അനുപമ ഒരു യൂട്യൂബർ ആണെന്ന വിവരം പുറത്തുവന്നതോടെ പല തരത്തിലുള്ള ട്രോളുകളും ചിത്രങ്ങളുമെല്ലാം വൈറലാകാൻ തുടങ്ങി. ഒറ്റയടിക്ക് അനുപമയുടെ വീഡിയോകളുടെ റീച്ച് കൂടി. സബ്‌സ്‌ക്രൈബർമാരുടെ എണ്ണവും കുത്തനെ കൂടി. ഇപ്പോഴിതാ ജാമ്യത്തിലിറങ്ങിയ അനുപമ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കാൻ തുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പങ്കുവച്ച വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അവസാനം പങ്കുവച്ച വീഡിയോയ്‌ക്ക് 4.5 മില്യൺ വ്യൂസുണ്ട്. എഴുപത്തയ്യായിരത്തിലധികം ലൈക്കും രണ്ടായിരത്തോളം കമന്റുമുണ്ട്.
പിള്ളേരെ പിടിക്കുന്ന ചേച്ചി അല്ലെ ഇത്, 'പത്മനാഭാ നിന്നെ നീ തന്നെ കാത്തോളണേ, നിന്റെ നിധികളെ നീ തന്നെ കാത്തോളണേ എന്റെ പദ്മനാഭ, ജയിലിൽ നിന്ന് പരോളിന് വന്നതാണോ, ചേച്ചി എന്നെക്കൂടെ തട്ടിക്കൊണ്ട് പോകുമോ?, എന്തിനാ എല്ലാരും അവരെ കുറ്റം പറയുന്നത്. ആരെയും കൊന്നില്ലല്ലോ. തട്ടികൊണ്ട് പോയത് അല്ലെ ഉള്ളു, ഞാൻ സിനിമയിലെ കിഡ്നാപ്പ് ഒക്കെ കണ്ടിട്ടുള്ളു, ഫാൻ ആക്കി കളഞ്ഞു ഫാമിലി മുഴുവൻ', മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല......
തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിട്ടുള്ളത്. പലരും അനുപമയെ അനുകൂലിച്ചുകൊണ്ടും എത്തിയിട്ടുണ്ട്.