കര്‍ണാടകയിലെ 'ഹണി ട്രാപ്പ്' വിവാദം ; മന്ത്രി കെ എന്‍ രാജണ്ണ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി

rajanna
rajanna

സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും രാജണ്ണ പരാതിയില്‍ പറയുന്നു.

കര്‍ണാടകയിലെ 'ഹണി ട്രാപ്പ്' വിവാദത്തില്‍ മുതിര്‍ന്ന മന്ത്രി കെ എന്‍ രാജണ്ണ ആഭ്യന്തരവകുപ്പിന് പരാതി നല്‍കി. ഓരോ സ്ത്രീകളുമായി രണ്ട് തവണ ഒരാള്‍ തന്റെ വീട്ടില്‍ വന്നെന്ന് രാജണ്ണ പരാതിയില്‍ ആരോപിക്കുന്നു. രണ്ടാം തവണ വന്നപ്പോള്‍ ഇയാള്‍ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്നതടക്കം വിശദമായി കത്ത് നല്‍കിയെന്ന് രാജണ്ണ വ്യക്തമാക്കി.

സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും രാജണ്ണ പരാതിയില്‍ പറയുന്നു. മന്ത്രി മന്ദിരമായതിനാല്‍ സിസിടിവി ഉണ്ടെന്നാണ് പരാതി ഉന്നയിച്ചപ്പോള്‍ താന്‍ കരുതിയത്. എന്നാല്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സിസിടിവിയില്ലെന്ന് മനസ്സിലായത്. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും രാജണ്ണ പരാതിയില്‍ ആരോപിക്കുന്നു. പല കാലങ്ങളിലായി 48 എംഎല്‍എമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്ന് കര്‍ണാടക നിയമസഭയില്‍ രാജണ്ണ വെളിപ്പെടുത്തിയത് സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കെയാണ് ഇദ്ദേഹം ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്.

Tags

News Hub