ചെങ്ങന്നൂരിൽ ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
Mar 25, 2025, 18:45 IST


ചെങ്ങന്നൂർ : ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. മാൽഡ റഹീംപുർ സ്വദേശി ആസാദ് ഹുസൈൻ (30) ആണ് പിടിയിലായത്. ഒന്നരലക്ഷം രൂപയിലധികം വില ലഭിക്കാവുന്ന 50 ഗ്രാം ഹെറോയിൻ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.10 വർഷമായി കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ കൂലിപ്പണി ചെയ്യുന്ന ഇയാൾ തിരുവല്ല മുത്തൂർ ഭാഗത്താണ് താമസം. ജില്ലാ ഡാൻസാഫ് ടീമും ചെങ്ങന്നൂർ പൊലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.