കേരളത്തില്‍ പാര്‍ട്ടിക്ക് അടിത്തറ പണിയാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് അദ്ധ്യക്ഷ പദവി ഒഴിയുന്നത് ; കെ സുരേന്ദ്രന്‍

surendran
surendran

പാര്‍ട്ടിയെ കേരളത്തില്‍ നയിക്കാന്‍ യോഗ്യനായ വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖര്‍. എവിടെനിന്നും കെട്ടിയിറക്കപ്പെട്ട ആളല്ല രാജീവ്.

കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കേരളത്തില്‍ പാര്‍ട്ടിക്ക് അടിത്തറ പണിയാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് കെ. സുരേന്ദ്രന്‍.

കാലം മാറുകയാണ്. അധുനികകാലത്ത് പാര്‍ട്ടിയെ കേരളത്തില്‍ നയിക്കാന്‍ യോഗ്യനായ വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖര്‍. എവിടെനിന്നും കെട്ടിയിറക്കപ്പെട്ട ആളല്ല രാജീവ്.

മൂന്നുപതിറ്റാണ്ടായി എം.പിയായും കേന്ദ്രമന്ത്രിയായും രാജീവ് കേരളത്തിലുണ്ടായിരുന്നു. പാര്‍ട്ടിക്ക് അദ്ദേഹം പകര്‍ന്ന ശക്തി വളരെ വലുതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags

News Hub