സുശാന്ത് സിങ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷയുടെ മരണം ; ആദിത്യ താക്കറെയ്ക്കെതിരെ എഫ്‌ഐആര്‍


മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ (28) മരണത്തില്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആര്‍. ആദിത്യ താക്കറെ, ബോളിവുഡ് താരങ്ങളായ ഡിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് നടപടി.
ആദിത്യ താക്കറെയ്ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി മകളുടെ മരണത്തില്‍ പുതിയ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ദിഷയുടെ പിതാവ് ഹര്‍ജി സമര്‍പ്പിച്ചത്. മുംബൈ ജോയിന്റ് പൊലീസ് കമ്മിഷണര്‍ക്കും ദിഷയുടെ പിതാവ് പരാതി നല്‍കി. നടന്മാരായ സൂരജ് പഞ്ചോളി, ഡിനോ മോറിയ, അന്നത്തെ മുംബൈ പൊലീസ് കമ്മിഷണറായിരുന്ന പരംബീര്‍ സിങ് തുടങ്ങിയവര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
