ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ഡിവലപ്മെന്റ് പ്രോഗ്രാം; ഇപ്പോൾ അപേക്ഷിക്കാം


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലും AICTE യും സംയുക്തമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ ആഭിമുഖ്യത്തിൽ Innovation &Entrepreneurship-ൽ ഫാക്കൽറ്റി ഡിവലപ്മെന്റ് പ്രോഗ്രാം (FDP) സംഘടിപ്പിക്കുന്നു. ഏപ്രിൽ ഏഴ് മുതൽ 11വരെയാണ് പരിശീലന പരിപാടി. ക്ലാസ്സുകൾ ഓഫ് ലൈനായിരിക്കും. ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ താത്പര്യമുള്ള അധ്യാപകരുടെ പരിശീലനാർഥമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്നൊവേഷൻ അംബാസഡർമാർ, ഇൻസ്റ്റിറ്റ്യൂഷന്റെ ഇന്നൊവേഷൻ കൗൺസിലുകൾ (IICs), IEDCs, E-Cells, സംരഭകത്വ ക്ലബ്ബുകൾ നയിക്കുന്ന അധ്യാപകർ, ഇൻക്യുബേഷൻ മാനേജർമാർ, ഉൽപ്പന്ന ഡിസൈൻ, ബിസിനസ് സ്ട്രാറ്റജി, ടെക്നോളജി ഡിവലപ്മെന്റ്, intellectual property (IP), ടെക്നോളജി ട്രാൻസ്ഫർ തുടങ്ങിയ ഇന്നൊവേഷൻ - മേഖലകളിൽ വൈദഗ്ധ്യമുള്ളവർ തുടങ്ങിയവരെയാണ് ഈ പരിശീലന പരിപാടി ലക്ഷ്യം വെയ്ക്കുന്നത്. ഹാക്കത്തോണുകൾ, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, സംരംഭക പദ്ധതികൾ തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ള അധ്യാപകർക്ക് മുൻഗണന നൽകും.

പങ്കെടുക്കുന്നവർക്ക് MIC-യുടെ നിർദ്ദേശപ്രകാരമുള്ള യാത്രാബത്ത നല്കുന്നതായിരിക്കും. പങ്കാളിത്ത സർട്ടിഫിക്കറ്റും FDP പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റും MIC & AICTE-യുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നൽകും. വനിതാ ഫാക്കൽറ്റികൾക്ക് താമസത്തിനായി യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ വനിതാ ഹോസ്റ്റലിലെ പരിമിതമായ മുറികൾ ലഭ്യമാക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി https://duk.ac.in/iic/fdp/ സന്ദർശിക്കുക. FDP യിലേക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ രണ്ടിന് അവസാനിക്കും. ഇന്നൊവേഷനും സംരംഭകത്വവും വളർത്താനും അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ പരിശീലനം ഒരു മികച്ച അവസരമായിരിക്കും.