ചരിത്രത്തിനെ നിഷേധിക്കാൻ ആർ.എസ്.എസിന് കഴിയില്ല: ഇ.പി ജയരാജൻ


കണ്ണൂർ : വിവാദങ്ങൾക്കിടെഎമ്പുരാനെ പിന്തുണച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ രംഗത്തെത്തി.ആർഎസ്എസിൻ്റെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കാൻ കഴിയില്ലയെന്നത് ഭയാനകമായ അവസ്ഥയാണെന്നും ആർഎസ്എസിന്റെ അനുമതി കിട്ടിയാൽ മാത്രമേ ഇവിടെ സിനിമ എഴുതാനും പാട്ടുപാടാനും പ്രസംഗിക്കാനും ചിന്തിക്കാനും കഴിയൂ എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
മോഹൻലാലിനും പൃഥ്വിരാജിനും രാഷ്ട്രീയമുള്ളതായി എനിക്കറിയില്ല.സിനിമയ്ക്കെതിരെയാണ് ഇപ്പോഴത്തെ ആക്രമണം. ആർഎസ്എസിന്റെ അനുമതി കിട്ടിയാൽ മാത്രമേ ഇവിടെ സിനിമ എഴുതാനും പാട്ടുപാടാനും പ്രസംഗിക്കാനും ചിന്തിക്കാനും കഴിയൂ എന്നാണോ? “- അദ്ദേഹം പറഞ്ഞു. ഓർഗനൈസറിന്റെ ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം വിമർശിച്ചു. ചരിത്രത്തെ നിഷേധിക്കാൻ ആർഎസ്എസിന് കഴിയില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.
