കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്


ബിഹാര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി.
കോഴിക്കോട് സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ 13കാരനെ പൂനെയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ചയാണ് മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്. ബിഹാര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ബിഹാറിലും ഝാര്‍ഖണ്ഡിലും പൂനെയിലും കുട്ടിയ്ക്കായി അന്വേഷണം നടത്തിയിരുന്നു. പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആയിരുന്നു കുട്ടിയെ കാണാതായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തിങ്കളാഴ്ച 11 മണിയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനിലും കുട്ടിയെത്തിയതായി പിന്നാലെ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂനെയില്‍ നിന്ന് കണ്ടെത്തിയത്. ഹോസ്റ്റലിലെ ഒന്നാം നിലയില്‍നിന്ന് ലൈനില്‍ തൂങ്ങിയാണ് കുട്ടി താഴേക്ക് ഇറങ്ങിയത്.
Tags

സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് ഒരു രൂപ പോലും നല്‍കിയില്ലെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍, കിട്ടേണ്ടത് 328 കോടി രൂപ, യുപിക്ക് നല്‍കിയത് 4,487 കോടി രൂപ
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നത് തുറന്നുകാട്ടി സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. സമഗ്രശിക്ഷാ പദ്ധതി പ്രകാരം അനുവദിച്ച തുകയെ കുറിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഒരു രൂപ പോലും കേരളത്തിന്