താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം; മൂന്നു പേർക്ക് പരുക്ക്
Apr 3, 2025, 15:53 IST


പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. കാർ യാത്രക്കാരായ കർണാടക സ്വദേശികൾക്കും, ബൈക്ക് യാത്രക്കാരനായ താമരശ്ശേരി വെളിമണ്ണ സ്വദേശിക്കുമാണ് പരുക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.
കാർ യാത്രക്കാരായ കൊടുക് സ്വദേശികളായ ഷമീർ, റഹൂഫ്, ഷാഹിന, സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി വെളിമണ്ണ സ്വദേശികളായ മുനവ്വർ, സലാഹുദ്ദീൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.