ആലപ്പുഴ കളക്ടറേറ്റിൽ ജാതിവിവേചനമെന്ന് പരാതി; പട്ടികജാതിക്കാരായ ജീവനക്കാർക്ക് പ്രത്യേകം രജിസ്റ്റർ

cast descrimination
cast descrimination

ചോദ്യം ചെയ്തപ്പോള്‍ പ്രത്യേക ഹാജര്‍ ബുക്ക് നല്‍കി അപമാനിച്ചെന്നും ജീവനക്കാര്‍ 

ആലപ്പുഴ : ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനം . പട്ടികജാതിക്കാരായ ജീവനക്കാർക്ക് പ്രത്യേക രജിസ്റ്ററെന്ന് പരാതി. ഹുസൂര്‍ ശിരസ്തദാര്‍ പ്രീത പ്രതാപനെതിരെ ആണ് പരാതി. പ്രത്യേക ഹാജര്‍ ബുക്ക് ഏര്‍പ്പെടുത്തി അപമാനിച്ചെന്ന് ജീവനക്കാര്‍ പറഞ്ഞു. സ്ഥിരം ജീവനക്കാര്‍ ഒപ്പിടുന്ന ഹാജര്‍ ബുക്കില്‍ നിന്ന് വിലക്കിയെന്നും താത്ക്കാലിക ജീവനക്കാര്‍ക്കൊപ്പം ഒപ്പിടാന്‍ നിര്‍ദ്ദേശിച്ചെന്നും പരാതിക്കാര്‍ പറയുന്നു. 

ചോദ്യം ചെയ്തപ്പോള്‍ പ്രത്യേക ഹാജര്‍ ബുക്ക് നല്‍കി അപമാനിച്ചെന്നും ജീവനക്കാര്‍ പറയുന്നു. പട്ടികജാതിക്കാരായ രണ്ട് പേരെ മാത്രം ഉള്‍പ്പെടുത്തി രജിസ്റ്റര്‍ തയ്യാറാക്കി. എഡിഎമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാര്യമാക്കണ്ടയെന്ന് പറഞ്ഞെന്നും കളക്ടറും നടപടിയെടുത്തില്ലെന്നും ജീവനക്കാരിലൊരാളുടെ ഭാര്യ പറഞ്ഞു. 

Tags

News Hub