ഒ​ന്ന​ര​വ​ർ​ഷം മുൻപ് കൊ​ല്ല​പ്പെ​ട്ട സ്ത്രീ ​ജീ​വ​നോ​ടെ പോലീസ് സ്റ്റേഷനിലെത്തി ! യു​വ​തി​ മ​ട​ങ്ങി​വന്നത് കൊ​ല​ക്കേ​സി​ൽ നാ​ലു​പേ​ർ ശി​ക്ഷ അ​നു​ഭ​വി​ക്ക​വെ​

A woman who was murdered a year and a half ago has returned to the police station alive! The young woman returned while four people were serving sentences in the murder case.
A woman who was murdered a year and a half ago has returned to the police station alive! The young woman returned while four people were serving sentences in the murder case.

 മ​ന്ദ്‌​സൗ​ർ: പ​തി​നെ​ട്ടു മാ​സം മു​ന്പ് കൊ​ല്ല​പ്പെ​ട്ട സ്ത്രീ ​ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി.കൊലക്കേസി​ൽ നാ​ലു​പേ​ർ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കേയാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ട​ങ്ങി​വ​ര​വ്. മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ദ്‌​സൗ​ർ ജി​ല്ല​യി​ലാ​ണു ഞെട്ടിക്കുന്ന സം​ഭ​വം. ല​ളി​ത ബാ​യ് ആ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യി പ​റ​ഞ്ഞ​ത്.

കാ​ണാ​താ​യ ല​ളി​ത​യെ പി​ന്നീ​ട് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പോ​ലീ​സു​കാ​ർ പ​റ​ഞ്ഞ​ത്. മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. കൈ​യി​ലെ ടാ​റ്റു, കാ​ലി​ൽ കെ​ട്ടി​യ ക​റു​ത്ത നൂ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ട​യാ​ള​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ളി​ത​യാ​ണു മ​രി​ച്ച​തെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കു​ക​യും ആ​ചാ​ര​പ്ര​കാ​രം അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ല​ളി​ത ബാ​യ് മ​ട​ങ്ങി​വ​ന്ന​തോ​ടെ കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സു​കാ​രും ഞെ​ട്ട​ലി​ലാ​ണ്. മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​നു​നേ​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നു. പോ​ലീ​സി​ന്‍റെ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് ഈ ​സം​ഭ​വം കാ​ണി​ക്കു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Tags

News Hub