രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ ഇതാ
Mar 28, 2025, 15:45 IST


1. മഞ്ഞള്‍ പാല്‍
മഞ്ഞളിലെ കുര്‍ക്കുമിനിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞള്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
2. ബീറ്റ്റൂട്ട് ജിഞ്ചര്‍ ജ്യൂസ്
നൈട്രേറ്റും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട് ജിഞ്ചര്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
3. തണ്ണിമത്തന്‍ ജ്യൂസ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് പതിവാക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മം തിളങ്ങാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
4. ഇളനീര്‍
ഇളനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

5. ക്യാരറ്റ്- ഓറഞ്ച് ജ്യൂസ്
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ സിയും അടങ്ങിയ ക്യാരറ്റ്- ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ബദാം പാല്‍
ബദാം പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.
7. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും