ടൗണ്‍ഷിപ്പ് നിര്‍മ്മാണം പൂര്‍ത്തിയായി ദുരന്തബാധിതര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവും : പ്രിയങ്ക ഗാന്ധി

priyanka gandhi
priyanka gandhi

കല്‍പ്പറ്റ: ടൗണ്‍ഷിപ്പ് നിര്‍മ്മാണം പൂര്‍ത്തിയായി ദുരന്തബാധിതര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ‘ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തെ പറ്റി ആലോചിക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ഓര്‍മ്മ വരുന്നത്.

 ആദ്യം താന്‍ ദുരന്ത ഭൂമിയില്‍ എത്തിപ്പോഴുണ്ടായ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ, രണ്ടാമത്തേത് ദുരന്തമുഖത്ത് ജാതിയോ മതമോ നോക്കാതെ പരസ്പരം താങ്ങായി നിന്ന ജനങ്ങളെ. ഒരു വശത്ത് ദുരന്തത്തിന്റെ ഭീകരതയാണെങ്കില്‍ മറു വശത്ത് ഒരുമയോടെ അത് മറികടക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്’, പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘നിങ്ങള്‍ അനുഭവിച്ച വേദനയോളം വരില്ലെന്ന് അറിയാം. എന്നാലും ടൗണ്‍ഷിപ്പ് നിങ്ങളുടെ ജീവിതത്തെ തിരിച്ച് പിടിക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനുമുള്ള ആദ്യ ചുവടാണ്. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ സന്തോഷമുണ്ട്. ഏറെ പരിശ്രമിച്ചിട്ടും കേന്ദ്രത്തില്‍ നിന്ന് നമുക്ക് പണം ലഭിച്ചില്ല. രാജ്യവും സംസ്ഥാനവും നിങ്ങളുടെ വേദനയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Tags

News Hub