നാടൻ രുചിയിൽ കൊഞ്ച് റോസ്റ്റ് തയ്യാറാക്കിയാലോ ?

prawns fry
prawns fry

വേണ്ട ചേരുവകൾ

കൊഞ്ച്                                           1 കിലോ 
ഇഞ്ചി                                                2 സ്പൂൺ 
വെളുത്തുള്ളി                                 2 സ്പൂൺ 
പച്ചമുളക്                                         3 എണ്ണം 
ചെറിയ ഉള്ളി ചതച്ചത്                 1/2 കപ്പ് 
സവാള                                               2 കപ്പ് 
കറിവേപ്പില                                     3 തണ്ട് 
മഞ്ഞൾ പൊടി                                1 സ്പൂൺ 
മുളക് പൊടി                                    2 സ്പൂൺ 
കാശ്മീരി മുളക് പൊടി                   1 സ്പൂൺ 
കുരുമുളക് പൊടി                          1 സ്പൂൺ 
വെള്ളം                                              2 ഗ്ലാസ്‌ 
എണ്ണ                                                   2 സ്പൂൺ 
കടുക്                                                 1 സ്പൂൺ 
ചുവന്ന മുളക്                                  2 എണ്ണം 
പുളി വെള്ളം                                    1/2 കപ്പ് 

തയ്യാറാക്കുന്ന വിധം

ആദ്യം കൊഞ്ച് നന്നായിട്ട് വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി നന്നായിട്ട് ചതച്ചത് ചേർത്ത് കൊടുക്കുക. 

ശേഷം  കടുക്, ചുവന്ന മുളക്, കറിവേപ്പിലയും അതിലേക്ക് തന്നെ ചേർത്തു നല്ലപോലെ വഴറ്റി അതിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഒപ്പം തന്നെ പച്ചമുളക് ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി യോജിപ്പിച്ച് പുളി വെള്ളവും ആവശ്യത്തിന് സാധാരണ വെള്ളവും ചേർത്ത് കൊഞ്ച് അതിലേക്ക് ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചുവച്ച് നല്ലപോലെ വേവിച്ച് വഴറ്റി നല്ലപോലെ ഗ്രേവി കൊഞ്ചിൽ പിടിക്കുന്ന രീതിയിൽ ആക്കി എടുക്കുക.

Tags

News Hub