കോട്ടയത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി


ഏറ്റുമാനൂർ സിഐയും സംഘവുമാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവും ബസ് ഡ്രൈവറും തമ്മിൽ പ്രശ്നമുണ്ടാവുകയും പിന്നീട് ബസ് ഡ്രൈവർ തന്നെ പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു.
കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ 25 കാരനാണ് മർദനമേറ്റത്. അപകടകരമായ രീതിൽ ബസോടിച്ച ഡ്രൈവറെ ചോദ്യം ചെയ്തതിന് ആയിരുന്നു മർദനമെന്നാണ് വിവരം. മാർച്ച് 20ന്കോട്ടയം ഏറ്റുമാനൂർ ബസ്റ്റാന്റിലായിരുന്നു സംഭവം.
ഏറ്റുമാനൂർ സിഐയും സംഘവുമാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവും ബസ് ഡ്രൈവറും തമ്മിൽ പ്രശ്നമുണ്ടാവുകയും പിന്നീട് ബസ് ഡ്രൈവർ തന്നെ പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. പ്രശ്നം ചോദിച്ചറിയുന്നതിന് പകരം 25കാരനെ പൊലീസ് ബസ്റ്റാന്റിലിട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. ആക്രമണത്തിൽ ഇയാളുടെ ഹെൽമെറ്റ് വലിച്ചെറിയുകയും ഫോൺ തല്ലിത്തകർക്കുകയും ചെയ്തെന്നും പരാതിയുണ്ട്. ഈ സംഭവത്തോടെ ആക്രമിക്കപ്പെട്ട യുവാവിന്‍റെ മാനസികാവസ്ഥ താളം തെറ്റിയതായി യുവാവിന്‍റെ കുടുംബം ആരോപിച്ചു.

Tags

അഴിമതിയിൽ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറി,ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം : കെ സുധാകരൻ
ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം.അഴിമതിയിൽ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.കേരളം കണ്ട