സിംപിള്‍ നാടന്‍ ചിക്കന്‍ ചുക്ക തയ്യാറാക്കാം
ചേരുവകൾ
ചിക്കൻ - ഒന്നര കിലോ
തൈര്- 3 ടീസ്പൂൺ
സവാള- അര കിലോ
തക്കാളി - 3 എണ്ണം
പച്ചമുളക് - 4
ഇഞ്ചി- 1 കഷ്ണം
വെളുത്തുള്ളി
മുളകുപൊടി- 2 സ്പൂൺ
മല്ലിപൊടി- ഒന്നര സ്പൂൺ
ഗരം മസാല- ഒരു സ്പൂൺ
മഞ്ഞൾ പൊടി- കാൽ സ്പൂൺ
കുരുമുളക് പൊടി -1 സ്പൂൺ
പെരുംജീരകം പൊടി - 1 സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിൽ തൊരും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് 15 മിനിറ്റ് മാറ്റിവയ്ക്കുക.മുറിച്ചെടുത്ത സവാള എണ്ണയിലിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക.ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുത്തത് ചേർക്കുക
ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക.
ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റുക.കുറച്ച് കറിവേപ്പില, ഉപ്പ്, പച്ചമുളക് ചേർത്ത് ഇളക്കുക.അടച്ച് വച്ച് വേവിക്കുക.അതിനുശേഷം ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർക്കുക.ഇതിലേക്ക് കുരുമുളക് പൊടി, പെരുംജീരകം പൊടി എന്നിവ ചേർത്ത് ഇളക്കുക.അതിനുശേഷം അടച്ച് വച്ച് വേവിക്കുക.ഇതിലേക്ക് വറുത്തെടുത്ത സവാള പൊടിച്ചതും കുറച്ച് കറിവേപ്പിലയും ചേർക്കു